Home Travel കടുവകള്‍ റോഡിലെത്താം; ബത്തേരിയിലേക്കുള്ള യാത്ര ഭീതിയോടെയെന്ന് നാട്ടുകാര്‍

കടുവകള്‍ റോഡിലെത്താം; ബത്തേരിയിലേക്കുള്ള യാത്ര ഭീതിയോടെയെന്ന് നാട്ടുകാര്‍

155
0

സുല്‍ത്താന്‍ബത്തേരിയിലെ ബീനാച്ചി എസ്റ്ററ്റിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡുകളിലൂടെയുള്ള യാത്രകള്‍ ഭീതിയോടെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം കാര്‍ യാത്രികര്‍ക്ക് മുമ്പില്‍ കടുവ അകപ്പെട്ട സംഭവത്തോടെയാണ് ജനങ്ങള്‍ ഭീതിയിലായിരിക്കുന്നത്.

ഞായറാഴ്ച രാത്രി 11.30ഓടെ ബീനാച്ചിപനമരം റോഡില്‍ പഴുപ്പത്തൂര്‍ ജങ്ഷന് സമീപമാണ് കടുവക്കുഞ്ഞിനെ കണ്ടത്. കാര്‍ യാത്രികര്‍ക്ക് മുന്നില്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിക്കളിക്കുകയായിരുന്നു കടുവ.

ബിനാച്ചി എസ്‌റ്റേറ്റിനുള്ളില്‍ നിരവധി കടുവകള്‍ താവളമടിച്ചിട്ടുണ്ടെന്നും ഇവ സമീപത്തെ വനത്തിലേക്കും തിരിച്ചും കടന്നുപോകാറുള്ളതായുമാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ നേരം ഇരുട്ടിയാല്‍ പിന്നെ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഇതുവഴി കടന്നുപോകാന്‍ ഭയപ്പെടുകയാണ്.

 

Previous articleഅസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദ്ദേശവുമായി ഡിജിപി
Next articleജനങ്ങള്‍ കൊല്ലപ്പെടുന്നു, എന്നാല്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണ്; മോദിയെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി