Home Travel ചെറുവിമാനം ഹൈവേയില്‍ ഇടിച്ചിറക്കി പൈലറ്റ്

ചെറുവിമാനം ഹൈവേയില്‍ ഇടിച്ചിറക്കി പൈലറ്റ്

60
0

ഇന്ധനം തീര്‍ന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പൈലറ്റ് ചെറുവിമാനം ഹൈവേയില്‍ ഇടിച്ചിറക്കി. ഫോറിഡയില്‍ നിന്നും ഒര്‍ലാന്‍ഡ ഹൈവേയ്ക്ക് മുകളിലൂടെ വിമാന് പറക്കുമ്പോഴാണ് സംഭവം നടന്നത്. പൈലറ്റ് വിമാനം ഹൈവേയിലെ ഡ്രൈവേയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.

വിമാനം പറക്കവേ ഇന്ധനം കുറവാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം ഹൈവേയിലേക്ക് ഇടിച്ചിറക്കിയത്. റേമി കോളിന്‍ എന്നയാളായിരുന്നു വിമാനത്തിന്റെ പൈലറ്റ്.

ഈ സംഭവം നടക്കുമ്പോള്‍ പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അദ്ദേഹം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. റെമി കോളിന്‍, 1999 മുതല്‍ ഏരിയല്‍ മെസേജസ് എന്ന കമ്പനി നടത്തികയാണ്. ‘ബാനറുകള്‍, ബില്‍ബോര്‍ഡുകള്‍, സ്‌കൈ റൈറ്റിംഗ്, എയര്‍ ഷിപ്പുകള്‍ തുടങ്ങി വന്‍കിട ബില്‍ ബോര്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്ന കമ്പനിയാണിത്.

Previous articleരാജ്യം ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല
Next articleസൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി