Home Travel വിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടിയെന്ന് ഡിജിസിഎ

വിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടിയെന്ന് ഡിജിസിഎ

58
0

വിമാനത്തില്‍ മാസ്‌ക്ക് നിര്‍ബന്ധമാണെന്നും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും ഡിജിസിഐ. ഇതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും യാത്രക്കാര്‍ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വാണിജ്യ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Previous articleമലയാളി ജവാനെ കാണാതായി
Next article5 ജിയുടെ വരവ്; തൊഴിലവസരങ്ങള്‍ കൂടുമോ?