Home Travel ഹെല്‍മെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസന്‍സ് മരവിപ്പിച്ചേക്കും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മെറ്റ് ഇല്ലാത്ത യാത്രയ്ക്കും ലൈസന്‍സ് മരവിപ്പിച്ചേക്കും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

209
0

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ നല്‍കാന്‍ തന്നെയാണ് തീരുമാനം.

ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്‌ബോള്‍ വാഹനം നിര്‍ത്താതെപോവുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ആര്‍ടിഒയ്ക്ക് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ കര്‍ശന പരിശോധന ഉണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയും കര്‍ശനമാക്കും.

 

Previous articleഎസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ല
Next articleസംസ്ഥാനത്ത് ഇന്ന് 3488 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്