Home Travel ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ വിവരങ്ങള്‍ സ്വകാര്യ സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൈമാറിയേക്കും

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ വിവരങ്ങള്‍ സ്വകാര്യ സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൈമാറിയേക്കും

59
0

ധന സമാഹരണത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങള്‍ സ്വകാര്യ സര്‍ക്കാര്‍ കമ്പനികള്‍ക്ക് പണം ഈടാക്കി നല്‍കാനുള്ള പദ്ധതികള്‍ക്കാണ് ഇത്തവണ ഇന്ത്യന്‍ റെയില്‍വേ രൂപം നല്‍കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറുക. ഇന്ത്യയിലെ ഏക റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം എന്ന പ്രത്യേകതയും ഐആര്‍സിടിസിക്ക് ഉണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യാത്രക്കാരുടെ ഡാറ്റ വില്‍പ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ സാധ്യതയുണ്ട്. പ്രതിദിനം ഏകദേശം 1.14 ദശലക്ഷം ടിക്കറ്റുകളാണ് ഐആര്‍സിടിസി മുഖാന്തരം ബുക്ക് ചെയ്യുന്നത്.

 

Previous articleശോഭായാത്രയില്‍ വേഷമണിയാതിരുന്നത് വിമര്‍ശനങ്ങളെ ഭയന്നല്ല: അനുശ്രീ
Next articleസ്റ്റാറാകാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക്; 20 ലക്ഷം രൂപയുടെ ഗ്രാന്റ്