ഓടുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്ന കാളയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. കമ്പാര്‍ട്ട്മെന്റില്‍ കെട്ടിയിട്ടിരിക്കുകയാണ് കാളയെ. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കാളയെ 10-12 പേര് വന്ന് കമ്പാര്‍ട്ട്മെന്റില്‍ കെട്ടിയിട്ട് പോവുകയായിരുന്നു. മിര്‍സ ച്യൂക്കി സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. കാളയെ കെട്ടിയ ശേഷം അവയെ സാഹിബ്ഗഞ്ചില്‍ ഇറക്കി വിടണം എന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു. ശേഷം അവര്‍ ഇറങ്ങിപ്പോയി.
കാളയെ കണ്ടതോടെ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പേടിച്ച് ഇറങ്ങിപ്പോയി. മറ്റ് ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കാളയോടൊപ്പം യാത്ര ചെയ്യുകയും ചെയ്തു.