Home Travel സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ വിലക്ക്

സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ വിലക്ക്

131
0

സാങ്കേതിക തകരാര്‍ ഉള്ളതിനാല്‍ സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ വിലക്ക്. 50 ശതമാനം ഫ്‌ളൈറ്റുകള്‍ എട്ട് ആഴ്ച്ചത്തേയ്ക്ക് നിരോധിച്ചിരിക്കുന്നത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് നടപടി. എട്ട് ആഴ്ചയില്‍ സ്‌പൈസ് ജെറ്റ് വിമാനം നിരീക്ഷണത്തിലായിരിക്കും.

എട്ട് ആഴ്ച്ചയ്ക്ക് ശേഷം വിലക്ക് പിന്‍വലിക്കണമെങ്കില്‍ അധിക ഭാരം വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടെന്ന് സ്‌പൈസ് ജെറ്റ് തെളിയിക്കണം. കൂടാതെ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പാടില്ല. അടുത്തിടെ ഡിജിസിഎ അധികൃതര്‍ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ തകരാറുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

Previous articleനാളെ കര്‍ക്കിടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Next articleആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം; നിരസിച്ച് സര്‍ക്കാര്‍