Home Tech അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ പരീക്ഷണവുമായി വാട്‌സാപ്പ്

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ പരീക്ഷണവുമായി വാട്‌സാപ്പ്

168
0

അയച്ച സന്ദേശം വീണ്ടും എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ സമീപഭാവിയില്‍ തന്നെ വാട്‌സാപ്പ് ലഭ്യമാക്കും.

നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ.

സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.

Previous articleസ്വര്‍ണവില വര്‍ധിച്ചു, പവന് 38,080 രൂപ
Next articleസില്‍വര്‍ ലൈന്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങും, പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്