മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ജൂണില്‍ 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ട്. ജൂണില്‍ ഇന്ത്യയില്‍ നിന്ന് മൊത്തം 632 പരാതികള്‍ ലഭിച്ചു, ഇതില്‍ 24 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. +91 ഫോണ്‍ നമ്പര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിയമലംഘകരെ തടയുന്നതിനും കണ്ടെത്തുന്നതിനുമായി അതിന്റെ പരാതി പരിഹാര വിഭാഗവും കമ്പനിയുടെ സ്വന്തം സംവിധാനവും മുഖേന ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. ‘റിപ്പോര്‍ട്ട്’ ഫീച്ചര്‍ വഴി ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കിന്റെ തുടര്‍ന്നുണ്ടായ നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു’
ദോഷകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് 2,210,000 അക്കൗണ്ടുകള്‍ നിരോധിച്ചത്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്താണ് 64 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനി അറിയിച്ചു. മെയില്‍ 19 ലക്ഷവും ഏപ്രിലില്‍ 16.66 ലക്ഷവും മാര്‍ച്ചില്‍ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്.