ഗ്രൂപ്പുകളില്‍ പുതിയ മാറ്റവുമായിി വാട്സ്ആപ്പ്. ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ടാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. ഗ്രൂപ്പുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന് വലിയ രീതിയിലുള്ള ഉത്തരവാദിത്വമാണ് ഉള്ളത്. അതിനാലാണ് ഇത്തരത്തില്‍ ഒരു മാറ്റം വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്. ബീറ്റ ടെസ്റ്റുകളില്‍ വാട്ട്സ്ആപ്പ് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചെന്നാണ് വിവരം. വാട്ട്സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പിലായിരിക്കും പുതിയ മാറ്റമുണ്ടാകുന്നത്.
നിങ്ങള്‍ അഡ്മിനായിരിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും മെസേജ് പ്രസ് ചെയ്യുമ്പോള്‍ ഡിലീറ്റ് ഫോര്‍ ഓള് ഓപ്ഷന് കാണുന്നുണ്ടെങ്കിലും പുതിയ മാറ്റം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലും എത്തിയെന്ന് ഉറപ്പിക്കാം.