പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. ലോഗിന്‍ അപ്രൂവല്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍.
ലാഗിന് അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്കുമ്പോള് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
വാട്ട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കറായ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.17.22 ലൂടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്.
അക്കൗണ്ട് ഇതിനകം ലോഗിന്‍ ചെയ്തിരിക്കുന്ന ഹാന്‍ഡ്സെറ്റില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഒരു ഉപയോക്താവിന് മറ്റൊരു ഫോണിലോ, സിസ്റ്റത്തിലോ വാട്ട്സ്ആപ്പ് അക്കൌണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയൂ. ഈ ഫീച്ചര്‍ ഒരു ഉപയോക്താവിന്റെ അക്കൗണ്ടും വിവരങ്ങളും മോഷ്ടിക്കപ്പെടാനുള്ള സാധ്യത ലഘൂകരിക്കുമെന്ന് പറയപ്പെടുന്നു.