Home Tech വാട്‌സ്ആപ്പില്‍ പുതിയ 7 ഫീച്ചറുകള്‍; കൂടുതലറിയാം

വാട്‌സ്ആപ്പില്‍ പുതിയ 7 ഫീച്ചറുകള്‍; കൂടുതലറിയാം

132
0

ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന വിവിധ രീതിയിലുള്ള പുതിയ ഫീച്ചറുകള്‍ കുറഞ്ഞ ഇടവേളകളില്‍ തന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ പുതിയ ഏഴ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ വേര്‍ഷനിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചര്‍. ഗ്രൂപ്പ് പാര്‍ട്ടിസിപന്റ്‌സിന് ഗ്രൂപ്പില്‍ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റ(data)യാണ് ഇത്തരത്തില്‍ ലഭ്യമാവുക. ഒരാള്‍ ഗ്രൂപ്പ് ലീവ് ചെയ്താല്‍ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസു(status)കള്‍ക്കും ഇനി റിയാക്ഷന്‍ നല്‍കാന്‍ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണില്‍ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂര്‍ട്ടി പോപ്പര്‍ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.

സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിന്‍ഡോസിലും പുതിയ ഫീച്ചര്‍ വരും. വാട്ട്‌സ് ആപ്പ് സ്റ്റോറേജ്(storage) മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചര്‍.

വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചര്‍ വരുന്നുണ്ട്. ലോഗിന്‍ അപ്രൂവല്‍ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക. ഫോണ്‍ നമ്പറുകള്‍ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചര്‍. വാട്ട്‌സ് ആപ്പിലുള്ളവരില്‍ ആര്‍ക്കെല്ലാം തങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

Previous articleബലമായി കയ്യില്‍ കയറിപ്പിടിച്ച ആരാധകനെ തട്ടിമാറ്റി ഷാരൂഖ്
Next articleഎട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്