കഴിഞ്ഞമാസം വാട്ട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആയി വര്‍ധിപ്പിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് ഫീച്ചര്‍ വാട്ട്‌സാപ്പിന്റെ ബീറ്റാപതിപ്പില്‍ എത്തിയിരിക്കുകയാണ്. നേരത്തെ ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ചേര്‍ക്കാമായിരുന്നൊള്ളൂ. ഇനി ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെ വരെ ആഡ് ചെയ്യാം.
കഴിഞ്ഞമാസമാണ് ഗ്രൂപ്പ് അംഗങ്ങളെുടെ എണ്ണം വര്‍ധിക്കുമെന്ന് വാട്ട്‌സാപ്പ് പ്രഖ്യാപിച്ചത്. ആനന്‍ഡ്രോയിഡ് ഫോണുകളിലും ഐഓഎസ് ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും.
ഡീലിറ്റ് ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനുള്ള അണ്‍ഡു ഓപ്ഷനും വാട്‌സാപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതും ബീറ്റാ വേര്‍ഷനില്‍ പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തില്‍ ഡീലിറ്റ് ഫോര്‍ എവരിവണിനു പകരം ഡിലീറ്റ് ഫോര്‍ മീ കൊടുത്തവരെ മെസേജ് തിരിച്ചെടുക്കാന്‍ ഈ ഓപ്ഷന്‍ സഹായിക്കും.