മൊബൈല്‍ റീച്ചാര്‍ജിന് അധിക തുക ഈടാക്കാനൊരുങ്ങി പേയ് ടിഎം. പുതിയ അപ്‌ഡേഷന്‍ പ്രകാരമാണ് സര്‍ചാര്‍ജ് ഈടാക്കാന്‍ പേയ് ടിഎം തീരുമാനിച്ചിരിക്കുന്നത്. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് രൂപ വരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുക.
ഫോണ്‍ പേ നേരത്തെ തന്നെ ഇത്തരത്തില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതുപിന്നാലെയാണ് പുതിയ തീരുമാനവുമായി പേയ് ടിഎമ്മും രംഗത്തെത്തിയിരിക്കുന്നത്.
യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പേയ് ടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേയ് ടിഎം മൊബൈല്‍ റീചാര്‍ജുകള്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. നിലവില്‍ 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടിവരിക.