Home Tech എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളിലേക്ക്; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളിലേക്ക്; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

212
0

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളിലേക്ക്. 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ബുധനാഴ്ചയോടെ എക്‌സ്‌പ്ലോറര്‍ ഓര്‍മയാകും. 90കളിലെ ജനകീയ ബ്രൗസര്‍ ഷട്ട് ഡൗണ്‍ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്.

വിന്‍ഡോസ് 95ന് അധിക ഫീച്ചറായി 1995ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിച്ചത്. പിന്നീട് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഒജി സെര്‍ച്ച് ബ്രൗസര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 2003 ലായിരുന്നു കൂടുതല്‍ ജനകീയമായത്.

എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറിന്റെ ഉപയോക്തൃ അടിത്തറ കുറഞ്ഞു. പിന്നീട് 2016 നു ശേഷം കമ്പനി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പ്രധാന നവീകരണങ്ങളോ പതിപ്പുകളോ പുറത്തിറക്കിയിട്ടില്ല. 2013ല്‍ പുറത്തിറങ്ങിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11, മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ പതിപ്പാണ്. 2021 ഓഗസ്റ്റ് 17 ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു.

Previous articleസ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ
Next articleഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ