Home Tech പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

103
0

പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി 53 റോക്കറ്റ് ഭ്രമണ പഥത്തില്‍ എത്തി.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം.

ബഹിരാകാശ വകുപ്പിന്റെ കോര്‍പ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണ് PSLVC53. ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.

നാല് ഘട്ടങ്ങളുള്ള പിഎസ്എല്‍വി ദൗത്യത്തിന് 228.433 ടണ്‍ ലിഫ്റ്റ്ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DSEO, NeuSAR (രണ്ടും സിംഗപ്പൂരില്‍ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2.8 കിലോഗ്രാം സ്‌കൂബ്1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍.

 

Previous articleയുഎഇയില്‍ എല്‍ജിബിടി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആമസോണ്‍
Next articleഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഫഡ്‌നാവിസിന് അഭിനന്ദനവുമായി അമിത് ഷാ