എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും സി ടൈപ്പ് ചാര്‍ജര്‍ നിര്‍ബന്ധമാക്കി യൂറോപ്യന്‍ യൂണിയന്‍. ഇതിലൂടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജിങ് സാങ്കേതികവിദ്യ നിര്‍ബന്ധമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഈ തീരുമാനം പ്രധാനമായും ആപ്പിളിനെയാണ് ബാധിക്കാന്‍ പോകുന്നത്.
പുതിയ നിയമം നടപ്പിലാകുന്നതോടെ യൂറോപ്പില്‍ വില്‍ക്കുന്ന ഐഫോണുകളുടെ ചാര്‍ജറുകള്‍ മാറ്റി രൂപകല്പന ചെയ്യേണ്ടി വരും. 2024 മുതല്‍ എല്ലാവരും സി ടൈപ്പ് ചാര്‍ജര്‍ മാത്രമേ നിര്‍മ്മിക്കാവൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
നിലവില്‍ ലൈറ്റ്‌നിങ് കണക്ടറുകളാണ് ആപ്പിള്‍ ഐഫോണുകളിലുള്ളത്. യൂറോപ്യന്‍ യൂണിയന്റെ തീരുമാനം നടപ്പാകുന്നതോടെ പുതിയ ഐഫോണുകളിലെല്ലാം ലൈറ്റ്‌നിങ് കണക്ടര്‍ ഒഴിവാക്കി പകരം ടൈപ്പ് സി കണക്ടറുകള്‍ സ്ഥാപിക്കേണ്ടിവരും……