Home Tech ചൈനീസ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായി

ചൈനീസ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായി

84
0

ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങള്‍ ലോകത്തിന് വീണ്ടും ഭീഷണിയാവുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിന്റെ ഭാഗമായ വെന്റിയന്‍ മൊഡ്യൂള്‍ വിക്ഷേപിച്ച ചൈനയുടെ റോക്കറ്റാണ് ഇപ്പോള്‍ ഭീഷണിയാകുന്നത്.

22 ടണ്‍ ഭാരമുള്ള വെന്റിയന്‍ മോഡ്യൂള്‍ ഡോക്ക് ചെയ്തതിന് ശേഷം, റോക്കറ്റ് ഇതുവരെ തിരികെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് താഴെ ഭൂമിയില്‍ പതിക്കാനുള്ള സാദ്ധ്യതയുണ്ട്. പക്ഷേ, പക്ഷേ, എപ്പോഴാണെന്നോ എവിടെയെന്നോ പറയാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു കഴിയുന്നില്ലെന്നതാണ് എല്ലാവര്‍ക്കും ഭീഷണിയാവുന്നത്.

മൊഡ്യൂളില്‍ നിന്ന് വേര്‍പെടുത്തിയതിന് ശേഷം ഇതുവരെ റോക്കറ്റ് ഭ്രമണപഥത്തിലെത്തുന്നില്ല . ഭൂമിയിലേക്ക് തിരികെ വീഴാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതിനുള്ള സാദ്ധ്യത കുറവാണെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യമായ വ്യവസ്ഥകളേക്കാള്‍ കൂടുതലാണ് റോക്കറ്റ് താഴെവീഴാനുള്ള സാദ്ധ്യത. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഡിഓര്‍ബിറ്റിംഗ് റോക്കറ്റുകളെ കൈകാര്യം ചെയ്യുന്ന ചൈനയ്ക്ക് ഇതിനു മുമ്പും തിരിച്ചടി കിട്ടിയിട്ടുണ്ട്.

 

Previous articleസംസ്ഥാനത്ത് വ്യവസായ വളര്‍ച്ച; 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം
Next articleസാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാന്‍ സാദ്ധ്യതയില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ