Home Tech ഐഫോണ്‍ 13 ന് വമ്പിച്ച വിലക്കുറവ്

ഐഫോണ്‍ 13 ന് വമ്പിച്ച വിലക്കുറവ്

228
0

വമ്പിച്ച വിലക്കുറവുമായി ആപ്പിള്‍ ഐഫോണ്‍ 13. ഐഫോണ്‍ 13 വാങ്ങുമ്പോള്‍ 10,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ഷോപ്പിങ് വെബ്‌സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ അടുത്ത് നിന്നോ ആണ് ഡിസ്‌കൗണ്ടോടെ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്.

ആപ്പിള്‍ അംഗീകൃത റീസെല്ലറായ ടെക് നെക്സ്റ്റിലാണ് 69,900 രൂപയ്ക്ക് ഐഫോണ്‍ 13 വില്‍ക്കുന്നത്. ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ടെക്‌നെക്‌സ്റ്റില്‍ ഒരു അധിക ഓഫര്‍ കൂടിയുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും. ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഇതുവരെ സീസണ്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല.

 

Previous articleഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍
Next articleവളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ട; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ മുഹമ്മദ് റിയാസ്