Home Tech ആക്‌സിഡന്റ് ജി ഡി എന്‍ട്രി; നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകും

ആക്‌സിഡന്റ് ജി ഡി എന്‍ട്രി; നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകും

56
0

ആക്‌സിഡന്റ് ജിഡി എന്‍ട്രിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി കേരള പൊലീസ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ്

വണ്ടിയൊന്നു തട്ടി… ഇന്‍ഷൂറന്‍!സ് കിട്ടാനുള്ള ജി ഡി എന്‍!ട്രി തരാമോ?’ – പോലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍!ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍! നമ്പര്‍! നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍! നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍!ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറന്‍!സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി ഡി എന്‍!ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ പോല്‍ ആപ്പില്‍ ലഭ്യമാണ്

Previous articleകേരളത്തില്‍ 3 നാള്‍ മഴ കനക്കും
Next articleകാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയെ: ജി സുധാകരന്‍