Home Sports കുളിക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ

കുളിക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ

52
0

രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അധികം വെള്ളം ഉഫയോഗിക്കരുത് എ്ന്ന് താരങ്ങളോടെ നിര്‍ദേശം നല്‍കി ബിസിസിഐ. ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയില്‍ എത്തിയ ഇന്ത്യന്‍ ടീമിനാണ് വെള്ളം ഇല്ലാത്തതിനാല്‍ പണി കിട്ടിയിരിക്കുന്നത്.

ഹരാരെയില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. വെള്ളം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. താരങ്ങള്‍ താമസിക്കുന്ന ഹോട്ടിലില്‍ വെള്ളത്തില്‍ ക്ഷാമം ഇല്ലെങ്കിലും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കി. ജലക്ഷാമം പരിഗണിച്ച് പൂള്‍ സെഷനും റദ്ദാക്കി.

Previous articleഫ്ലാറ്റിലെ കൊലപാതകം; അര്‍ഷാദിന്റെയും സുഹൃത്തുക്കളുടെയും പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി
Next articleഫ്ളിപ്കാര്‍ട്ടിന് പിഴ