വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ നടക്കും. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന് ഈ മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ്.
വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും ചില താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റേയും യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ 14 പേര്‍ക്കാണ് വീസ അനുമതി ലഭിക്കാതിരുന്നത്. സെന്റ് കിറ്റ്സിലെ മൂന്നാം ടി20യ്ക്ക് ശേഷം വീസ ലഭിക്കാത്തവര്‍ ഗയാനയിലെ ജോര്‍ജ് ടൗണിലുള്ള യുഎസ് എംബസിയിലേക്ക് വീസ അഭിമുഖങ്ങള്‍ക്കായി പോയിരുന്നു.