ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. എഡ്ജ്ബാസ്റ്റണില്‍ സ്റ്റമ്പഴിക്കുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടിയിട്ടുണ്ട്. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ആറാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. ഋഷഭ് 89 പന്തില്‍ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ജഡേജ 18ാം അര്‍ധസെഞ്ചുറി നേടി.
എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ പാളി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 17 റണ്‍സും, ചേതേശ്വര് പൂജാര 13, ഹനുമ വിഹാരി 20, വിരാട് കോലി 11, ശ്രേയസ് അയ്യര്‍ 15 റണ്‍സും നേടി പുറത്തായി. 100 കടക്കും മുമ്പ് 5 പേര്‍ അതിവേഗം കൂടാരം കയറി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ശക്തമായ നിലയിലെത്തിച്ചു.