Home Sports ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും

ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും

66
0

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്‍മാര്‍ മുംബൈയില്‍ യോഗം ചേരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ഫ്‌ലോറിഡയില്‍ നിന്ന് യോഗത്തില്‍ പങ്കുചേരും.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുവ ബോളര്‍ അര്‍ഷ്ദീപ് സിംഗിന് ടീമില്‍ സ്ഥാനം ഉറപ്പാണ്. അതേസമയം, ടി20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഇരുവരും പുറത്തിരുന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയേക്കും.

 

Previous articleറബര്‍തോട്ടത്തില്‍ ‘പാല്‍ പ്രളയം’
Next articleചതുരം ഓഗസ്റ്റില്‍ തീയറ്ററുകളില്‍