ടി20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. 137 ലക്ഷ്യം നേടിയ പാകിസ്ഥാനെ പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയിച്ചത് . ഇതോടെ ഒരേ ഏകദിന സമയം, ടി20 ലോക കപ്പുകൾ കൈവശം വെക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിൽ അയക്കുകയായിരുന്നു. സ്ഥിരതയോടെ പാകിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചു എന്ന് തോന്നിച്ചെങ്കിലും 4 ഓവർ പിന്നിട്ടപ്പോൾ തന്നെ മുഹമ്മദ് റാഷിദിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ 8 പേർ നേടിയ മുഹമ്മദ് ഹാരിസിന്റെ വിക്കറ്റും നഷ്ടമായി. ഷാൻ മസൂദിന്റെ വിക്കറ്റ് നേടിയതോടെ ഇംഗ്ലണ്ട് കളി കൈപ്പിടിയിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ഒടുവിൽ 20 ഓവർ പിന്നിട്ടപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 137 റൺസ് നേടാൻ സാധിച്ചു. മൂന്ന് വിക്കറ്റ് എടുത്ത ഇംഗ്ലണ്ടിന്റെ സാം ഖുറാനാണ് പ്ലയർ ഓഫ് ദി മാച്ച് ആയത്.തുടക്കത്തിൽ അലക്സ് ഹെൽസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും, പിന്നീട് ബെൻസ് സ്റ്റോക്സ് പുറത്താകാതെ അർദ്ധ സെഞ്ച്വറി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഒടുവിൽ 19ആം ഓവറിൽ ഇംഗ്ലണ്ട് കപ്പിൽ മുത്തമിട്ടു.