Home Sports സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

180
0

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും. ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് സാധ്യത. ട്വിറ്ററിലൂടെ ഗാംഗുലി ഈകാര്യം വ്യക്തമാക്കിയത്.

ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഗാംഗുലി ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ അധ്യായനത്തിന് എല്ലാവരുടേയും പിന്തുണ വേണമെന്നും അദ്ദേഹം കുറിച്ചു. ഗാംഗുലി രാജ്യസഭയിലേക്കെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായി ഈകാര്യം പ്രഖ്യാപിച്ചിട്ടില്ല. സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. 2000 മുതല്‍ 2005 വരെ അഞ്ചു വര്‍ഷമാണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായത്..വിദേശത്തും ഇന്ത്യക്കു ടെസ്റ്റുകള്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം ആദ്യമായി ടീമിന് നല്‍കിയത് ദാദയായിരുന്നു. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞത് ഗാംഗുലിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

Previous articleദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും, അന്വേഷണം വേണം; ഭയമുണ്ടെന്ന് അതിജീവത കോടതിയില്‍
Next articleസിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍, ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം; വിജയ് ബാബു