കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് മെഡല്‍ വാങ്ങിക്കൂട്ടിയ ദിനമായിരുന്നു. പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ അചന്ത ശരത് കമല്‍ സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്‍ഡിനെ 41ന് തോല്‍പ്പിച്ചാണ് ശരത് കമാല്‍ സ്വര്‍ണം നേടിയത്.
ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമാലിന്റെ നാലാം മെഡലാണിത്. നേരത്തെ പുരുഷ ടീം, മിക്സഡ് ടീം മത്സരങ്ങളില്‍ ശരത് സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ വെള്ളിയും.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്ക് തന്നെയാണ് വെങ്കലവും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ തകര്‍ത്ത് ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന് വെങ്കലം നേടി.