Home Sports ഐപിഎല്ലിലെ മികച്ച ഇലവനുമായി സച്ചിന്‍; ക്യാപ്റ്റനായി ഹാര്‍ദിക്, സഞ്ജു പുറത്ത്

ഐപിഎല്ലിലെ മികച്ച ഇലവനുമായി സച്ചിന്‍; ക്യാപ്റ്റനായി ഹാര്‍ദിക്, സഞ്ജു പുറത്ത്

155
0

ഐപിഎല്‍ 2022 സീസണിലെ ടി20 ടീം പ്രഖ്യാപിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് സച്ചിന്‍ സീസണിലെ ടീം പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ മികവു കാട്ടിയവരെല്ലാം സച്ചിന്റെ ഇലവനിലുണ്ട്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും കൂടുതല്‍ റണ്‍സ് നേടിയ താരവുമായ ജോസ് ബട്ലറാണ് സച്ചിന്റെ ഇലവനിലെ ഓപ്പണര്‍മാരില്‍ ഒരാള്‍. രണ്ടാം ഓപ്പണറായി ശിഖര്‍ ധവാനെയാണ് സച്ചിന്‍ തെരഞ്ഞെടുത്തത്. കെ എല്‍ രാഹുലും ടീമിലുണ്ടെങ്കിലും ധവാനെ ഓപ്പണറായി തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും കൂടുതല്‍ റണ്‍സ് നേടിയ താരവുമായ ജോസ് ബട്ലറാണ് സച്ചിന്റെ ഇലവനിലെ ഓപ്പണര്‍മാരില്‍ ഒരാള്‍. രണ്ടാം ഓപ്പണറായി ശിഖര്‍ ധവാനെയാണ് സച്ചിന്‍ തെരഞ്ഞെടുത്തത്. കെ എല്‍ രാഹുലും ടീമിലുണ്ടെങ്കിലും ധവാനെ ഓപ്പണറായി തെരഞ്ഞെടുത്തു. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സച്ചിന്റെ സ്വപ്ന ടീം ക്യാപ്റ്റന്‍.

എന്നാല്‍ ഫൈനല്‍ വരെയെത്തിയ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമിലില്ല. ഡേവിഡ് മില്ലറും ലിയാം ലിവിങ്സ്റ്റോണുമാണ് സച്ചിന്റെ ഇലവനിലെ അഞ്ചും ആറും കളിക്കാര്‍. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ദിനേഷ് കാര്‍ത്തിക് ടീമിലെ വിക്കറ്റ് കീപ്പറായും സ്ഥാനം നേടി.
ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മിഡില്‍, ലോ ഓര്‍ഡര്‍ ബാറ്റര്‍മാര്‍. റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍.

സച്ചിന്‍ തിരഞ്ഞെടുത്ത സീസണിലെ ടി20 ടീം: ശിഖര്‍ ധവാന്‍, ജോസ് ബട്ട്ലര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ദിനേശ് കാര്‍ത്തിക്, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.

Previous articleകഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Next articleതൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം, വ്യാപകമായി കള്ളവോട്ട് നടന്നു; വി ഡി സതീശന്‍