Home Sports ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിത് കളിക്കില്ല; ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും

ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിത് കളിക്കില്ല; ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും

86
0

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കോവിഡ് ബാധിച്ച് ഐസൊലേഷനിലുള്ള താരത്തിനു പകരം പേസര്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.

എജ്ബാസ്റ്റനില്‍ നടന്ന ടീം മീറ്റിങ്ങിനു പിന്നാലെയാണു മാനജ്‌മെന്റിന്റെ തീരുമാനമെന്നും രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുകയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കപില്‍ ദേവിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളര്‍ നയിക്കുന്നത്. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ അദ്ദേഹം ടീമിനെ നയിക്കാന്‍ പോവുന്നത്. നേരത്തെ കോവിഡ്-19 സ്ഥിരീകരിച്ച രോഹിത് ശര്‍മ്മയെ ഇന്ന് രാവിലെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം ഇതുവരെ അറിവായിട്ടില്ല. രോഹിത് ശര്‍മ ഇപ്പോഴും ഐസൊലേഷനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

Previous articleകണ്ണൂര്‍ വനിതാ ജയിലില്‍ തുടരാം; ജയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ച് ജോളി
Next articleഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; നഗരങ്ങളുടെ പേര് മാറ്റി ഉദ്ധവ് താക്കറെ സര്‍ക്കാര്‍