Home Sports അഭിമാന നിമിഷം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് സ്വര്‍ണം 

അഭിമാന നിമിഷം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് സ്വര്‍ണം 

124
0
കോമണ്‍വെല്‍ത്ത് ഗെയിംസ്  ബാഡ്മിന്റണിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെനേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണമാണിത്.
കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. കഴിഞ്ഞ തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്സില്‍ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്സില്‍ വെങ്കലവുമാണ് ലഭിച്ചത്.
19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്‍ക്കുന്നു.
Previous articleസൗദിയിൽ ട്രെയിൻ ഓടിക്കാൻ ഇനി വനിതകളും
Next articleസ്ത്രീയെ അസഭ്യം പറഞ്ഞു: രാഷ്ട്രീയ പ്രവർത്തകന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി