Home Sports ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

111
0
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ.  പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു.
അഞ്ജു ബോബിജോര്‍ജിന് ശേഷം ഇന്ത്യക്ക് ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ കിട്ടുന്ന ആദ്യമെഡലാണ് നീരജ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ പുരുഷനെന്ന നേട്ടവും നീരജ് സ്വന്തമാക്കി.
ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.
ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ പീറ്റേഴ്‌സന്‍ മൂന്നു തവണ 90 മീറ്റര്‍ ദൂരം പിന്നിട്ടു. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സന്‍ സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലം നേടി.
Previous articleഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ 21,411 കോവിഡ് രോഗികള്‍, 67 മരണം 
Next articleമഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചത് കനത്ത ഹൃദയത്തോടെ;  ബിജെപി സംസ്ഥാന അധ്യക്ഷന്‍