വെസ്റ്റ് ഇന്ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് മാത്രമേ സാധിക്കൂ എന്ന് ബ്രന്‍ഡന്‍ മക്കല്ലം. ടെസ്റ്റിലെ ഒരിന്നിങ്‌സിലെ 400 റണ്‍ എന്നതാണ് ലാറയുടെ റെക്കോഡ്. 300ന് മുകളില്‍ ഒരുപാട് താരങ്ങള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടുവെങ്കിലും ലാറയുടെ 400 എന്ന റെക്കോഡിന്റെ ഒപ്പം എത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
ഈ റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപറ്റനും ഓപണിങ് ബാറ്ററുമായ രോഹിത് ശര്‍മക്ക് തകര്‍ക്കാന്‍ സാധിക്കും എന്നാണ് മക്കല്ലം പറഞ്ഞത്.ലാറയുടെ 400 റണ്‍സ് എന്ന റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് മക്കല്ലം പറഞ്ഞത്.
ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോര്‍ രോഹിത് ശര്‍മയുടേതാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റണ്ണാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.