Home Sports മലേഷ്യ ഓപ്പണ്‍: സിന്ധുവും പുറത്ത്

മലേഷ്യ ഓപ്പണ്‍: സിന്ധുവും പുറത്ത്

132
0

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്നും ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും എച്ച് എസ് പ്രണോയിയും പുറത്തായി. നിതാ സിംഗിള്‍സില്‍ രണ്ടാം സീഡായ തായ്‌വാന്‍ താരം തായ് സു യിങ്ങിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഏഴാം സീഡായ സിന്ധു തോറ്റത്.

പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്.പ്രണോയ്ക്കും ക്വാര്‍ട്ടറില്‍ അടിതെറ്റി. ഏഴാം സീഡായ ജൊനാഥന്‍ ക്രിസ്റ്റിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് അടിയറവ് പറഞ്ഞത്.

ഇരുവരും പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന മലേഷ്യാ മാസ്റ്റേഴ്‌സിലാവും ഇനി ഇരുവരും മത്സരിക്കുക.

Previous articleഎകെജി സെന്റര്‍ ആക്രമിച്ച പ്രതികള്‍ ആരെന്ന് പുറത്തുവിടണം: കെ സുധാകരന്‍
Next articleആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം