Home Sports മഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പടയ്ക്ക് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

45
0
ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും. ഫുട്‌ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കെബിഎഫ്സി വനിതാ സീനിയര്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
 വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകള്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്‌ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്സിക്ക് നിലവില്‍ വനിതാ ടീമുണ്ട്.
വനിതാ ടീം പ്രഖ്യാപനത്തിന്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്‌സിയുടെ സീനിയര്‍ ടീം മാനേജര്‍ റജാഹ് റിസ്വാന്‍ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിന്റെ മുന്‍ മാനേജര്‍ കൂടിയാണ് റജാഹ് റിസ്വാന്‍.
Previous articleകോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതി; ഗതാഗതമന്ത്രിയെ തടഞ്ഞ് രക്ഷിതാക്കള്‍, സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി 
Next article‘ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ട്’ ; മുല്ലപ്പളളി രാമചന്ദ്രന്‍