Home Sports ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ജയ് ഷാ

ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ജയ് ഷാ

161
0

സൗരവ് ഗാംഗുലി ബിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചെക്കും എന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് സെക്രട്ടറി ജയ് ഷാ. ഗാംഗുലിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്. ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ല എന്നാണ് ജയ് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

ജനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഗാംഗുലി ട്വീറ്റ് ചെയ്തിരുന്നത്. പുതിയ അധ്യായനത്തിന് എല്ലാവരുടേയും പിന്തുണ വേണമെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് അദ്ദേഹം ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോകുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

”1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു” എന്നുമായിരുന്നു സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

Previous articleകെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Next articleഭീകരാക്രമണം: കശ്മീരില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ