ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം നാളെ നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരമാണ് എഡ്ജ്ബാസ്റ്റണില്‍ അരങ്ങേറുക. ആദ്യ മത്സരം സമനിലയിലായെങ്കിലും പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്.
2021 സെപ്റ്റംബറില്‍ ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ആശങ്ക ഉടലെടുത്തതോടെയാണ് അഞ്ചാം ടെസ്റ്റ് മാറ്റിവെച്ചത്. പരമ്പരയില്‍ രോഹിത് ശര്‍മ്മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 368 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. നിലവില്‍ കോവിഡ് ബാധിതനായതിനാല്‍ രോഹിത് അഞ്ചാം ടെസ്റ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇന്ന് നടക്കുന്ന കോവിഡ് പരിശോധന ഫലം അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമാകുക.
വിദേശ ടെസ്റ്റില്‍ ഇന്ത്യയെ ആദ്യമായി നയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രോഹിത് ശര്‍മ്മ. ഐപിഎല്ലിന് മുമ്പ് സ്വന്തം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര രോഹിത്തിന് കീഴില്‍ ഇന്ത്യ 20ന് സ്വന്തമാക്കിയിരുന്നു. രോഹിത് കളിക്കുന്നില്ലെങ്കില്‍ ജസ്പ്രീത് ബൂമ്രയാകും ഇന്ത്യയെ നയിക്കുക. അങ്ങനെയെങ്കില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന പേസ് ബൗളര്‍ എന്ന നേട്ടമാണ് ബൂമ്രയെ കാത്തിരിക്കുന്നത്.