Home Sports ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍

175
0

ഐസിസി ഏകദിന റാങ്കില്‍ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാകിസ്ഥാന്‍ നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു.

പരമ്പര വിജയത്തോടെ 106 പോയന്റുകള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 125 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 124 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 107 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

 

Previous articleഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരായ ഹര്‍ജി നിരസിച്ചു; ആമസോണിന് തിരിച്ചടി
Next articleഐഫോണ്‍ 13 ന് വമ്പിച്ച വിലക്കുറവ്