Home Sports ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

67
0
ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫിഫ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. ഇതോടെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും.
ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാള്‍ സംഘടനയായ ഫിഫ നേരത്തേ തന്നെ രം?ഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ പുറത്ത് നിന്നുള്ള കൈകടത്തല്‍ ഉണ്ടായെന്നാണ് ഫിഫ പറയുന്നത്, ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞാണ് ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തത് .
Previous articleപ്രഭാസ് നായകനാക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറിന്റെ റിലീസ് തീയതി പുറത്തുവിട്ട് കെ ജി എഫ് നിര്‍മ്മാതാക്കള്‍
Next articleപാലക്കാട് ഷാജഹാന്‍ വധക്കേസ്: രണ്ടുപേര്‍ പിടിയില്‍