Home Sports റെയ്‌ന ടീമില്‍ ശരിയാവില്ലെന്ന് തോന്നിയത് ഫോമൗട്ടായതിനാല്‍; ആരാധകരുടെ പ്രതിഷേധത്തിന് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഓ

റെയ്‌ന ടീമില്‍ ശരിയാവില്ലെന്ന് തോന്നിയത് ഫോമൗട്ടായതിനാല്‍; ആരാധകരുടെ പ്രതിഷേധത്തിന് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഓ

71
0

ഐപിഎല്‍ ലേലത്തില്‍ സുരേഷ് റെയ്‌നയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ഫോമൗട്ടാണെന്ന് തോന്നിയതിനാലാണ് റെയ്‌നയെ ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഓ കാശി വിശ്വനാഥന്‍ പറഞ്ഞു. റെയ്‌നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകര്‍ ഫ്രാഞ്ചൈസിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് കാശിനാഥന്റെ പ്രതികരണം.

റെയ്‌നയെ ടീം മിസ് ചെയ്യുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഓ പറഞ്ഞു. ‘കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. റെയ്‌നയെ വാങ്ങാത്തത് ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്‌ന ടീമില്‍ ശരിയാവില്ല എന്ന് തോന്നാനുള്ള പല കാരണങ്ങളില്‍ ഒന്നാണ് ഇത്. ഞങ്ങള്‍ റെയ്‌നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

 

Previous articleസൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ചയില്ല, കേസെടുക്കാന്‍ കാലതാമസം വരുത്തിയില്ലെന്നും സിഐ
Next articleശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായേക്കും; ധവാനെ പഞ്ചാബ് സ്വന്തമാക്കിയത് 8.25 കോടിക്ക്