Home Sports മൂന്ന് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

മൂന്ന് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

126
0

കഴിഞ്ഞ സീസണുകളില്‍ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഗോള്‍ കീപ്പര്‍ ആല്‍ബീനോ ഗോമസ്, മധ്യനിര താരം സെയ്ത്യസെന്‍ സിങ്, ഭൂട്ടാനീസ് ഫോര്‍വേഡ് ചെഞ്ചോ ഗ്യെല്‍റ്റ്ഷന്‍ എന്നിവരാണ് ക്ലബ് വിട്ടത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2020-21 സീസണിലാണ് അല്‍ബിനോ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ക്ലബിന്റെ ഫസ്റ്റ് ഗോളിയായിരുന്ന അല്‍ബിനോ, കഴിഞ്ഞ സീസണിലും ആ ദൗത്യം തുടര്‍ന്നു. എന്നാല്‍ സീസണിനിടെ പരുക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കണ്ടിവന്നു. പകരം പ്രഭ്‌സുഖന്‍ ഗില്‍ എത്തുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ സീസണില്‍ എത്തിയ സീനിയര്‍ ഗോള്‍ കരണ്‍ജിത് സിങ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ പുതുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അല്‍ബിനോ ഗാേമസ് ബ്ലാസ്റ്റേഴ്‌സിനോട് വിടപറയുന്നത്.

30-കാരനായ സെയ്ത്യാസെന്‍ 2019 മുതല്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണിനിടെ ഈ വിങ്ങര്‍ ഹൈദരബാദ് എഫ്‌സിയിലേക്ക് ലോണില്‍ പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെയ്ത്യാസെന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

കഴിഞ്ഞ സീസണിലാണ് ചെഞ്ചോ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 18 മത്സരങ്ങളില്‍ ക്ലബിനായി കളിച്ച താരം 18 മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങിയത്. ഒരു ഗോളോ അസിസ്റ്റോ നേടാന്‍ താരത്തിനു സാധിച്ചിരുന്നില്ല. ചെഞ്ചോ ക്ലബ് വിട്ടതോടെ ഒരു ഏഷ്യന്‍ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന് ഉറപ്പാണ്.

 

 

Previous articleഎം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Next articleപുഷ്‌കര്‍ സിങ് ധാമിക്ക് മുഖ്യമന്ത്രിയായി തുടരാം; ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ വന്‍ വിജയം