Home Sports സ്വർണ കപ്പുമായി മെസിയും സംഘവും മറഡോണയുടെ മണ്ണിൽ

സ്വർണ കപ്പുമായി മെസിയും സംഘവും മറഡോണയുടെ മണ്ണിൽ

23
0

ലോകകപ്പ് വിജയത്തിനുശേഷം മെസിയും സംഘവും അർജെന്റീനയിലെത്തി.  വൻ സ്വീകരണമൊരുക്കി അർജന്റീനിയൻ ജനത. പുലർച്ചയെ രണ്ടുമണിക്കും ബ്യുണസ് ഐറിസിന്റെ തെരുവുകളിൽ മെസ്സിയെ കാത്തു ജനലക്ഷങ്ങൾ.  ലോകകപ്പുമായി നാട്ടിലേക്കെത്തുന്ന മെസ്സിയെയും കാത്തിരിക്കുകയായിരുന്നു അർജന്റീനിയൻ ജനത ബ്യുണസ് ഐറിസിന്റെ തെരുവുകളിൽ.  രാത്രി ഏറെ വൈകിയും തങ്ങളുടെ നായകനെയും കാത്ത് ജനലക്ഷങ്ങൾ അവിടെ തുടർന്നു.  മുൻകൂട്ടി അറിയിച്ച സമയവും പിന്നിട്ട് പിന്നെയും ഏറെ കഴിഞ്ഞാണ് മെസ്സിയെയും സംഘത്തെയും വഹിച്ച് അർജന്റീനിയൻ എയർലൈൻസിന്റെ വിമാനം വന്നിറങ്ങുന്നത്. 36 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് അർജന്റീനയിലേക്ക് തിരികെയെത്തുന്നത്. ലോക കപ്പ് വിജയം ആഘോഷിക്കാൻ തെരുവുകളിൽ ഒത്തുചേർന്ന അർജന്റീനിയൻ ജനതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.  ലോക കിരീടവുമായി നാട്ടിലെത്തുന്ന ടീമംഗങ്ങൾക്ക്  വലിയ സ്വീകരണമാണ് അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. രാത്രി അസോസിയേഷൻ ഓഫീസിൽ തങ്ങുന്ന ടീമംഗങ്ങൾ പുലർച്ചയെ തുറന്ന വാഹനത്തിൽ നഗരം ചുറ്റാനിറങ്ങും.ഖത്തറിൽ ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റുവെങ്കിലും തോൽ‌വിയിൽ നിന്ന് പാഠമുൾക്കൊണ്ട് കുതിച്ചുയരുകയായിരുന്നു അർജന്റീന.  എന്നാൽ നാളെ പുറത്തുവരാനിരിക്കുന്ന ഫിഫ ലോക റാംഗിങ്ങിൽ ലോകകപ്പ് നേടിയിട്ടും അർജന്റീനക്ക് ഒന്നാമതെത്താനായില്ല

Previous articleലോകകപ്പ് ഫുട്ബോൾ: പുതിയ റെക്കോർഡ് സൃഷ്ടിച്ച് ലിയോണൽ മെസ്സിയും കിലിയൻ  എംബാപ്പെയും
Next articleവൈദ്യുതി തൂണില്‍ പരസ്യം പതിച്ചാൽ ക്രിമിനല്‍ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി