മുന്നുവർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനായി ഒരുക്കത്തിലാണ് കേരള സ്‌ട്രൈക്കേഴ്‌സ് ടീം. എറണാകുളം രാജഗിരി കോളേജിലാണ് പരിശീലനം. സിസിഎൽ കിരീട നേട്ടം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. അടിമുടി മാറ്റമാണ് സിത്രി കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ പതിപ്പിന് ഇറങ്ങുന്നത്. നടൻ കുഞ്ചാക്കോ ബോബൻറെ 20 അംഗ ടീമാണ് കേരളത്തിൻറേത്. ഒന്നരമാസമായി കൊച്ചിയിലെ വിവിധ ക്ലബ്ബുകളുമായി പരിശീലനം നടത്തുന്ന കേരള ടീം വിവിധ ക്ലബ്ബുകളുമായി നിരവധി സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കി. വർഷത്തേക്കാൽ മികച്ച ടീമാണ് ഇത്തവണത്തേതെന്ന് സ്റ്റാൻഡിങ് ക്യാപ്റ്റൻ കൂടിയായ നടൻ ഉണ്ണിമുകുന്ദൻ പറഞ്ഞു. ടെസ്റ്റ്, ട്വന്റി-20 ക്രിക്കറ്റുകളുടെ സമ്മിശ്രരൂപമായാണ് ഇത്തവണ സിസിഎല്ലിൻറെ മത്സരങ്ങൾ നടക്കുക. പുതിയ ഫോർമാറ്റിൽ കളിക്കുന്നതിൻറെ ആകാംക്ഷയിലാണ് താരങ്ങൾ. വെള്ളിത്തിരയിലെ മിന്നും താരങ്ങൾ കളിക്കളത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് മനോജ് ചന്ദ്രൻ. ഈ മാസം 18 ന് ചെന്നൈ റൈനോസും കർണാടക ബുൾഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. 19 ന് റായ്പൂരിൽ ആണ് കേരള സ്ട്രൈക്കേഴ്സിൻറെ ആദ്യ മത്സരം. തെലുങ്ക് വാരിയേഴ്സ് ആണ് എതിരാളികൾ.