സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പഞ്ചാബിനോട് സമനില വഴങ്ങിയതാണ് ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 24-ാം മിനിറ്റിൽ വിശാഖ് മോഹനന്‍ മുന്നിലെത്തിച്ച ശേഷമാണ് കേരളം സമനില വഴങ്ങിയത്. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനിവാര്യമായിരുന്നു. പഞ്ചാബും കര്‍ണാടകയും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തി. ആതിഥേയരായ ഒഡിഷയെ 2-2ന് സമനില പിടിച്ചാണ് കര്‍ണാടക സെമിക്ക് യോഗ്യരായത്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയും സഹിതം 11 പോയിന്‍റുമായി പഞ്ചാബ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. രണ്ടാംസ്ഥാനം ഉറപ്പിച്ച കര്‍ണാടകയ്ക്കുള്ളത് രണ്ട് ജയവും മൂന്ന് സമനിലയും ഉള്‍പ്പടെ 9 പോയിന്‍റും. കേരളത്തിന് രണ്ട് വീതം ജയവും സമനിലയുമായി എട്ട് പോയിന്‍റിലെത്താനേ കഴിഞ്ഞുള്ളൂ. ബി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നാളെയാണ്. നാല് കളികളില്‍ 10 പോയിന്‍റോടെ സര്‍വീസസാണ് നിലവില്‍ മുന്നില്‍