Home Sports വനിത ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ

വനിത ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ

39
0

T-20 വനിതാ ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്. പാകിസ്ഥനെതിരെ ലോകകപ്പ് വേദികളിലുൾപ്പെടെയുള്ള ആധിപത്യം തുടരാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം അവസാനം ഏറ്റുമുട്ടിയ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ ജയിക്കാനായതാണ് പാകിസ്ഥാൻ ടീമിന്റെ ആത്മ‌വിശ്വാസം കൂട്ടും.  പരുക്കേറ്റ സൂപ്പർ ഓപ്പണർ സ്‌മൃതി മന്ഥനയ്ക്ക് ഇന്ന് കളിക്കാനാവാത്തത്  ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെ പരിക്കേറ്റ ക്യാപ്ടൻ ഹർമ്മൻ പ്രീത് ഇന്ന് കളിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലാണ് മത്സരം.  കഴിഞ്ഞ തവണ കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ പാഡ്കെട്ടുന്നത്

Previous articleഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
Next articleഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്: മോഹാലി വേദിയായേക്കും