Home Sports വനിതാ ട്വന്‍റി 20 ലോകകപ്പ്:  ഇന്ത്യ– ഓസ്ട്രേലിയ  സെമി ഇന്ന്

വനിതാ ട്വന്‍റി 20 ലോകകപ്പ്:  ഇന്ത്യ– ഓസ്ട്രേലിയ  സെമി ഇന്ന്

22
0

വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ക രുത്തരായ ഓസ്ട്രേലിയയെ സെമിയില്‍ നേരിടുകയാണ്. ലോകകപ്പ് വേദികളില്‍ എത്തുമ്പോള്‍ എക്കാലവും വിസ്‌മയ പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഓസീസ് എന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രധാന തലവേദന. മറ്റൊരു ആശങ്ക കൂടി ഇന്ത്യന്‍ ടീമിനെ മത്സരത്തിന് മുമ്പേ അലട്ടുന്നുണ്ട്. അത് ഓസീസിനെതിരായ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ചാണ്.ദേവിക വൈദ്യ, രാധാ യാദവ് എന്നിവരില്‍ ആരെ കളിപ്പിക്കണം എന്നതാണ് ടീം മാനേജ്‌മെന്‍റിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അയര്‍ലന്‍ഡിന് എതിരായ അവസാന മത്സരത്തില്‍ ദേവിക ഒരു പന്ത് പോലും എറിയാത്തതിനാല്‍ സുരക്ഷിത ഓപ്‌ഷനായ രാധാ യാദവിലേക്ക് ടീം തിരിഞ്ഞേക്കും. ശിഖ പാണ്ഡെയെ പുറത്തിരുത്തി ദേവികയെയും രാധികയേയും ഒരുമിച്ച് കളിപ്പിക്കാനുള്ള ഓപ്‌ഷനും ടീമിന് മുന്നിലുണ്ട്. വിരലിലെ പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ഫോമിലെത്തിയത് ടീമിന് വലിയ പ്രതീക്ഷയാകുന്നു. സ‌്മൃതിക്കൊപ്പം ഷെഫാലി വര്‍മ്മ തന്നെയായിരിക്കും ഓസീസിനെതിരെ ഓപ്പണര്‍.മൂന്നാം നമ്പറില്‍ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസും നാലാമതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്‍റെ വെടിക്കെട്ട് നിര്‍ണായകമാണ്.

Previous articleയുക്രെയിൻ യുദ്ധത്തോടെ പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് പഠനം
Next articleഒരു ലക്ഷം സംരംഭമെന്ന ലക്ഷ്യം എട്ടുമാസം കൊണ്ട് നേടാനായി: മുഖ്യമന്ത്രി പിണറായി വിജയൻ