ട്വന്‍റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും… വൈകീട്ട് 6.30 ന് കേപ് ടൗണിലാണ് മത്സരം.. ആദ്യ കളിയിൽ പാകിസ്താനെ തോൽപിച്ച ഇന്ത്യ രണ്ടു പോയന്റുമായി ഗ്രൂപ് രണ്ടിൽ രണ്ടാം സ്ഥാനത്താണ്.. രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടാണ് മുന്നിൽ.. പരിക്കുമൂലം പാകിസ്താനെതിരായ മത്സരത്തിൽ കളിക്കാതിരുന്ന വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന..