Home Sports വനിതാ ടി20 ലോകകപ്പ്:  സെമി കാണാതെ ഇന്ത്യ പുറത്ത്

വനിതാ ടി20 ലോകകപ്പ്:  സെമി കാണാതെ ഇന്ത്യ പുറത്ത്

26
0

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ വിറപ്പിച്ച് ഇന്ത്യ പുറത്തേക്ക് . 173 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യ അഞ്ച് റണ്‍സകലെ പൊരുതി വീണു. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 172-4, ഇന്ത്യ 20 ഓവറില്‍ 167-8.അവസാന അഞ്ചോവറില്‍ 38 റണ്‍സും അവസാന ഓവറില്‍ 16 റണ്‍സുമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വാലറ്റത്ത് ദീപ്തി ശര്‍മ(16) പൊരുതിയെങ്കിലും ഓസീസ് കരുത്തിനെ മറികടക്കാനായില്ല. തുടര്‍ച്ചയായ ആറാം തവണയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്.പവര്‍ പ്ലേയില്‍ 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ജെമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ജെമീമയും ഹര്‍മനും ചേര്‍ന്ന് ഇന്ത്യയെ 59 റണ്‍സിലെത്തിച്ചു

Previous articleക്ഷേമ പെൻഷൻ തുക ഇന്നു മുതൽ വിതരണം ചെയ്യും
Next articleകോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി: മുല്ലപ്പള്ളി വിട്ടുനിൽക്കും