വനിതാ ടി20 ലോകകപ്പിന് നാളെ തുടക്കം. ആദ്യകിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വനിതകൾ. നാളെയാണ് ട്വന്റി 20 വനിതാ ലോകകപ്പിന് തുടക്കമാവുക. 2007ൽ എം എസ് ധോണിയുടെ ഇന്ത്യ. പ്രഥമ ട്വന്റി 20 ലോകകപ്പിലെ ആവേശപ്പോരിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. 2022ൽ ഫെഷാലി വർമയുടെ കുട്ടിക്കൂട്ടം. കഴിഞ്ഞയാഴ്ച പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ ഭാഗ്യവേദിയിൽ ട്വന്റി 20ലെ ചരിത്രവിജയം ആവർത്തിക്കാൻ ഹർമൻപ്രീത് കൗറും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ജുലൻ ഗോസ്വാമിയും മിതാലി രാജും പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ലോകകപ്പിൽ ഇന്ത്യ യുവനിരയിലേക്ക് ഉറ്റുനോക്കുന്നത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വർമയും വിക്കറ്റ് കീപ്പർ റിച്ച ഘോഷവും സീനിയർ ടീമിനും കരുത്താവും. ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം സ്മൃതി മന്ദാന, ദീപ്തി ശർമ, രേണുക സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ്, ജമീമ റോഡ്രിഗസ്, തുടങ്ങിയവരുടെ പരിചയസമ്പത്തും ഇന്ത്യക്ക് പ്രതീക്ഷ. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, അയർലൻഡ്, വിൻഡീസ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. ഇന്ത്യൻ ടീം കഴിഞ്ഞ ശനിയാഴ്ച്ച കേപ്ടൗണിലെത്തിയിരുന്നു. സെമിയും ഫൈനലും ഭൂരിപക്ഷം മത്സരങ്ങൾക്കും വേദിയാകുന്ന ഇടമാണ് കേപ്ടൗൺ. ഗ്രൂപ്പിൽ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ സെമി കളിക്കും. കേപ്ടൗണിൽ ഫെബ്രുവരി 26-ാം തീയതിയാണ് ഫൈനൽ ഗ്രൂപ്പിൽ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ സെമി കളിക്കും. കേപ്ടൗണിൽ ഫെബ്രുവരി 26-ാം തീയതിയാണ് ഫൈനൽ ഗ്രൂപ്പിൽ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ സെമി കളിക്കും. കേപ്ടൗണിൽ ഫെബ്രുവരി 26-ാം തീയതിയാണ് ഫൈനൽ