ഉദയ സൂര്യന്റെ നാട്ടുകാർക്ക് മുകളിൽ ദൗർഭാഗ്യത്തിന്റെ സൂര്യനുദിച്ചു, കോസ്റ്ററിക്കയോട് എതിരില്ലാത്ത ഒരു ഗോളിയായിരുന്നു ജപ്പാന്റെ തോൽവി. ഖത്തർ ലോകകപ്പിലെ സസ്പെൻസ് ത്രില്ലറായി മാറുകയാണ് ഗ്രൂപ്പ് ഈ പോരാട്ടങ്ങൾ, അട്ടിമറിയുമായെത്തിയ ജപ്പാനും തോൽവിയുടെ കടലാസ് കടന്നെത്തിയ കോസ്റ്ററിക്കയും, ഗോളടിക്കുന്നവർ മാത്രം ജയിക്കുമെന്ന ഫുട്ബോൾ നിയമങ്ങൾക്ക് മുൻപിൽ ജപ്പാന് തോൽവി. ജർമ്മനിയെ തകർത്ത ആദ്യ മത്സരത്തിലെ ജപ്പാന്റെ നിഴൽ മാത്രമായിരുന്നു കോസ്റ്ററിക്കയ്ക്കെതിരായ ജപ്പാൻ, ..സൂപ്പർ തരാം കൈലാർ നവാസിന്റെ കൈകൾ ജപ്പാൻ മുന്നിൽ കോട്ട കെട്ടിയതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ജാപ്പനീസ് താരങ്ങൾ പോസ്റ്റിലേക്ക് ഇരച്ചെത്തിയപ്പോഴും കാലേർ നവാസ് കോട്ട കാത്തു, ഏത് നിമിഷവും ഗോൾ നേടിയേക്കാമെന്ന് തോന്നിപ്പിച്ച ജപ്പാന്റെ ആക്രമണങ്ങളുടെ പ്രത്യാക്രമണങ്ങളിലൂടെ കോസ്റ്ററിക്കാൻ മറുപടി,
തിരിച്ചടിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾക്ക് ആയുസുണ്ടായിരുന്നില്ല, അധിക സമയത്തും ജപ്പാന്റെ കഠിനാധ്വാനം ഫലം കണ്ടില്ല..വിജയത്തോടെ പ്രീ ക്വാർട്ടർ ബെർത്തുറപ്പിക്കാനിറങ്ങിയ ജപ്പാന്റെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി കോസ്റ്ററിക്കാൻ അശ്വമേധം. ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തിൽ ജപ്പാൻ സ്പെയിനേയും കോസ്റ്ററിക്ക ജർമനിയെയും നേരിടും.