Home Sports ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കും: കായികമന്ത്രി വി അബ്ദുറഹിമാന്‍

ലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കും: കായികമന്ത്രി വി അബ്ദുറഹിമാന്‍

37
0

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 14 ജില്ലകളിലും ബിഗ് സ്‌ക്രീന്‍ ഒരുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സാമാജികരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കും.ജില്ലകളില്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീന്‍ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ബിഗ് സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഈ വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.

Previous articleകേന്ദ്ര സർക്കാർ ഉറപ്പുകൾ പാലിച്ചില്ല: കർഷകർ വീണ്ടും സമരവുമായി തെരുവിലേക്ക്
Next articleസിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്, ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം